Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാധ്യമങ്ങളെ ഭയക്കുന്ന...

മാധ്യമങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയായിരുന്നില്ല താൻ- മൻമോഹൻ സിങ്​

text_fields
bookmark_border
മാധ്യമങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയായിരുന്നില്ല താൻ- മൻമോഹൻ സിങ്​
cancel

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ഭയമുണ്ടായിരുന്ന പ്രധാനമന്ത്രി അല്ലായിരുന്നു താനെന്ന്​ മു ൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താസമ്മേളനം വിളിക്കാൻ മടിക്കുന്നതിനെതിരെ പ ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ മിണ്ടാത്ത പ്രധാനമന്ത്രിയെന്ന് ജനങ്ങൾ പറഞ്ഞിരുന്നു. മാധ്യമങ്ങളെ കാണാൻ ഭയമുള്ള പ്രധാനമന്ത്രി ആയിരുന്നില്ല താൻ. സ്ഥിരമായി വാർത്താസമ്മേളനം വിളിക്കാറുണ്ടായിരുന്നു. വിദേശ പര്യടനത്തിനു പോകുന്നതിന്​ മു​േമ്പാ പര്യടനം കഴിഞ്ഞെത്തിയാലോ പത്രസമ്മേളനം വിളിക്കാറുമുണ്ടായിരുന്നുവെന്നും മൻമോഹൻ സിങ്​ പറഞ്ഞു. 'ചേയ്ഞ്ചിങ് ഇന്ത്യ' എന്ന ത​​​െൻറ പുസ്​തകത്തി​​​െൻറ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനു ശേഷം ഒരിക്കൽ പോലും പത്രസമ്മേളനം വിളിച്ചിട്ടില്ലെന്ന്​ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. പത്രസമ്മേളനം നടത്തി നോക്കൂ, തനിക്കു നേരെ ചോദ്യങ്ങള്‍ വരുന്നത് രസമുള്ള സംഗതിയായിരിക്കും എന്നാണ് രാഹുല്‍ ഹൈദരാബാദില്‍ പറഞ്ഞത്.

രാജ്യത്ത്​ ‘ആകസ്​മികമായി പ്രധാനന്ത്രി’യായ ആൾ എന്നായിരുന്നു തന്നെ വിശേഷപ്പിച്ചിരുന്നത്​. എന്നാൽ ആകസ്​മികമായല്ല താൻ ധനകാര്യമന്ത്രിയായതെന്നും മൻമോഹൻ സിങ്​ തുറന്നടിച്ചു.
ആർ.ബി.​െഎയും കേന്ദ്രസർക്കാറും തമ്മിലുള്ള വിഷയങ്ങളെയും മൻമോഹൻസിങ്​ വിമർശിച്ചു. സെൻട്രൽ ബാങ്ക്​ സുശക്തവും സ്വതന്ത്രവുമായി പ്രവർത്തിക്കുകയും കേന്ദ്രസർക്കാറുമായി സഹകരണത്തോടെ മുന്നോട്ടുപോകുകയാണ്​ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressnarendra modimanmohan singh
News Summary - I wasn’t the PM afraid to talk to Press’: Manmohan Singh’- India news
Next Story